അമ്മയുടെയും അച്ഛന്റെയും കഥ അവർ പഠിക്കുകയും ഗവേഷണം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്ത ബോട്ടണി പോലെ തന്നെ നിത്യഹരിതമാണ്. കേരളാ യൂണിവേഴ്സിറ്റി ബോട്ടണി ഡിപാർട്ട്മെന്റ് വരാന്തയിൽ മസ്സിൽ പെരുക്കി നില്ക്കുന്ന അച്ഛനെ ആദ്യമായി കണ്ട്, 'ഇതിയാന്റെ കക്ഷത്തിൽ തേങ്ങയാണോ?', എന്ന് അമ്മ ആശ്ച്ചര്യപ്പെട്ടത് മുതൽ, രണ്ടു മാസം തുടർന്ന കുത്തിവയ്പ് ചികിത്സയ്ക്ക് ശേഷം, 'അയ്യോ! എന്റെ ഒരു ബൈസെപ് കാണാൻ ഇല്ല!', എന്ന് അച്ഛൻ ആശ്ച്ചര്യപ്പെട്ടത് വരെ, ഏകദേശം മുപ്പത്തിയഞ്ചു വർഷം അത് ഇങ്ങനെ പടർന്നു പന്തലിച്ചു കിടക്കുന്നു.... Continue Reading →