2010 ഒരു ‘കുല’ പാതകം

ഇന്ന്‍ കേരളത്തില്‍ നിന്നും  speed post’ല്‍ കുറച്ച് ആപ്പിള്‍ വന്നു. തപാല്‍ പഴങ്ങള്‍ courtesy അമ്മ. പൊതി തുറന്നപ്പോള്‍ പഴയ ഒരു സംഭവം ഓര്‍മ വന്നു.

വര്‍ഷം 2010. Mysore’ല്‍ Stream Compre’യുടെ തലേദിവസ്സം. ക്ലാസ്സ്‌ ഇല്ലാത്ത സമയങ്ങളില്‍  അധികം ഒന്നും കണ്ടിട്ടില്ലാത്ത  GEC’ലോട്ട്  ഇന്ന് എങ്കിലും പോകാം എന്ന് കരുതി അതിരാവിലെ ഒരു പത്ത് പത്തര പതിനോന്ന്‍ മണിക്ക് ഹോസ്റ്റലില്‍ നിന്നും ഇറങ്ങി നടന്നു. സുഗന്ധ വ്യാപി ആയ shit water recycling plant’ന്റെ അടുത്ത് എത്തിയപ്പോള്‍ മൊബൈല്‍ ശബ്ദിച്ചു. Shreya Mukund calling. കേരള തലസ്ഥാന നഗരിയില്‍ നിന്നും ഒരു വാഴക്കുല വരുന്നുണ്ട്. ഒറ്റക്ക് എടുത്താല്‍ പൊങ്ങാന്‍ സാധ്യത കുറവാണ്. സഹായം വേണം.

Hmmm. GEC – വാഴക്കുല. വാഴക്കുല – GEC. ഒടുവില്‍ വാഴക്കുല വിജയിച്ചു. ലൂലേട്ടന്റെ സഹായത്താല്‍ ഗേറ്റ് വരെ എത്തിയ വാഴക്കുല, Shreya Mukund’ന്റെ അമ്മ നിറകണ്ണുകളോടെ കുമാരി Shreya’ക്ക് കൈമാറി. കൂടെ അല്ലറ ചില്ലറ ആയി ഒരു അഞ്ചു കിലോ മുറുക്കും ഉപ്പേരിയും “മിച്ചറും”. സംഭവങ്ങള്‍ എല്ലാം ഹോസ്റ്റലില്‍ എത്തിക്കണം. കുറച്ച് അധികം ദൂരം ഉണ്ട്.

ബാങ്ക് ബാലന്‍സ് എഴുപത്തി രണ്ട് രൂപ ആയിരുന്നിട്ട്  ATM’ല്‍ നിന്ന് കാശ് വലിക്കാന്‍ വയ്യാത്ത കാലം ആയിരുന്നു. കഞ്ഞി വാങ്ങാന്‍ വക ഇല്ലാത്തത് കൊണ്ട്  Indu Bee’യുടെ ചെലവില്‍ Fishland’ല്‍ പോയി fish biriyani മാത്രം കഴിക്കുന്ന കാലം. ആരോഗ്യ സ്ഥിതി എന്നിട്ടും മോശം.

വാഴക്കുല ഹോസ്റ്റല്‍ വരെ എത്തിച്ചു. ലിഫ്റ്റില്‍ കയറ്റി ഉപരിതലത്തിലേക്ക് അയച്ചു. ആകെ ക്ഷീണം. Room – GEC. GEC – Room with nice bed. Room with nice bed and flat screen TV – GEC. Room വിജയിച്ചു.

കഥക്ക് വലിയ ക്ലൈമാക്സ്‌ ഒന്നും ഇല്ല. പരീക്ഷക്ക്‌ പൊട്ടി. അത്ര തന്നെ. ഫൂ.

P.S. ഇന്ന് വന്ന തപാല്‍ പൊതിയില്‍ ഒരു കവര്‍ ‘മിച്ചര്‍’ കൂടെ ഉണ്ടായിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: